വനവത്കരണം ആരണ്യകത്തിലൂടെ....

ആരണ്യകം എന്ന പ്രോജക്ട് ആര്യസമാജത്തിൻ്റെ സാമൂഹിക വനവത്കരണവുമായി ബദ്ധപ്പെട്ടതാണ്.  ആര്യസമാജത്തിൻ്റെ എളിയ പ്രവർത്തകൻ എന്ന നിലയിൽ അഭിലാഷ് ആര്യ എന്ന ഞാൻ പ്രസ്തുത പ്രോജക്ട് എറ്റെടുക്കപ്പെട്ട കഥ ചിലപ്പോൾ ചരിത്രമായേക്കാം...

ആരണ്യകം എന്ന കൂട്ടായ്മയുടെ ലഘുചരിത്രം സൂചിപ്പിച്ചുകൊണ്ട് ഈ ഓര്‍ഗനൈസേഷനെ കുറിച്ച് എഴുതുന്നു.

ISRO  ഉപയോഗശൂന്യമാണ് എന്ന് പ്രഖ്യാപിച്ച് ഉപേക്ഷിച്ച തരുശുഭൂമി നീണ്ടനാളെത്തെ പരിശ്രമത്തിന്റെ ഫലമായി ഉത്തരേന്ത്യക്കാരനായ വരുണ്‍ ആര്യ എന്ന മഹത് വ്യക്തി  തന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി ഒരു ചെറുവനം ആ തരിശുഭൂമില്‍ സൃഷ്ടിച്ചെടുത്തു,


Wasteland to Wonderland
VARUN ARYA
 ഈ വിഷയത്തിന്റെ വീഡിയോ ഫേസ്ബൂക്കില്‍ BSNL ലിലെ JTO ആയ ശ്രീമാന്‍ മധുമോഹന്‍ കാണുകയും, തുടർന്ന് അദ്ദേഹം എനിയ്ക്ക് ഫോര്‍വേഡ് ചെയ്യുകയും ചെയ്തു, https://www.youtube.com/watch?v=NK4L2jrCFZ4
Rajasthan has largest area under wasteland but there are examples across the desert state where people have turned waste into wealth. Here's one such story of Aravali Institute of Management at Kaprada village near Jodhpur..Read more about the work here:http://www.indiawaterportal.org/artic...

ശേഷം നടന്ന  ചർച്ചയിൽ  ശ്രീമാന്‍ മധുമോഹന്‍ എന്നോട്  ഈ പ്രോജക്ട് കേരളത്തില്‍ ഏറ്റെടുത്തു വിജയിപ്പിക്കാമോ എന്ന് ചോദിക്കുകയുണ്ടായി, മറുപടിയായി ഞാൻ  ഇപ്രകാരം പറഞ്ഞു എന്നോടൊപ്പം ഉണ്ടാകുമെങ്കില്‍ ശ്രമിക്കാം എന്നു പറയുകയുണ്ടായി.

 വിഷയം ഞാൻ വളരെ ഗൗരവമായി എടുക്കുകയും സമാന താല്‍പ്പര്യമുള്ള എൻ്റെ മറ്റു സുഹൃത്തായ  ശ്രീമാൻ അരവിന്ദ് മോഹൻദാസിനെയും,  പൂജപ്പുരയിലുള്ള ശ്രീമാന്‍ അരവിന്ദ് വിശ്വനാഥനെയും BSNL ലിലെ സഹപ്രവര്‍ത്തകരായ ശ്രീമതി കുമാരി,  ശ്രീമതി രമണി എന്നീവരോട് 2017 മാണ്ട് മാര്‍ച്ച് 18 - ാം തീയതി ചര്‍ച്ചചെയ്യുകയും അന്നേദിവസം തന്നെ ആര്യസമാജത്തിൻ്റെ ആചാര്യനായ ആചാര്യ ജി. ആനന്ദരാജിൻ്റെയും ആര്യസമാജത്തിൻ്റെ പ്രസിഡൻ്റെ് ആയ ശ്രീമാൻ അനിൽ ആര്യയുടെയും നിര്‍ദേശത്താല്‍ ആരണ്യകം എന്ന നാമത്തില്‍ നിയമ നിര്‍മ്മാണം നടത്തി ട്രസ്റ്റ് രൂപികരിച്ചു. 

സാമൂഹിക വനവത്കരണം നടത്തുവാനായി പദ്ധതിരുപീകരിച്ചു ശേഷം പദ്ധതി നടപ്പിലാക്കുന്നതിനായി സ്ഥലം അന്വേഷിച്ചു തുടങ്ങി ആ സമയത്ത് ഈ പദ്ധതിയെക്കുറിച്ചറിഞ്ഞ് ശ്രീമാൻ അജിത്ത് യോഗി (JTO)  2017 മാണ്ട് മാര്‍ച്ച് 18 - ാം തീയതി  26 ഏക്കര്‍ വിസ്തീര്‍ത്തില്‍ സ്ഥിതിചെയ്യുന്ന BSNL Training Center - ലെ തരുശുഭൂമിയിലും മറ്റു ഉപയോഗിക്കാതെ ഒഴിഞ്ഞു കിടക്കുന്ന ഭാഗങ്ങളിലും വനവത്കരണം നടത്തുവാന്‍ എന്നോട്  ആവശ്യപ്പെട്ടു.  തുടര്‍ന്ന് പ്രസ്തുത ആവശ്യത്തിനായി അനുമതി ലഭ്യമാകുന്നതിലേയ്ക്കായി അന്നു തന്നെ ശ്രീമാന്‍ അരവിന്ദ് വിശ്വനാഥന്‍ BSNL CGMT Kerala യ്ക്ക് കത്തുനല്‍കുകയുണ്ടായി.  

സർക്കാർ ചുവപ്പ് നടയിൽ കുടുങ്ങി ഒരു മാസകാലമായിട്ടും യാതൊരു മറുപടിയും കാണാത്തതിനാൽ ഞാൻ BSNL CGM നെയും GM admin നെയും നേരിൽ കാണുകയുണ്ടായി തുടർന്ന് വാക്കാലുള്ള അനുമതിയാൽ പ്രവർത്തനം തുടങ്ങി.

1192 ാം മാണ്ട് ചിങ്ങമാസം ഏഴാം തീയതി (20-04-2017) ആരണ്യംകത്തിന്റെ വനവത്കരണ പദ്ധതിയുടെ ഭാഗമായി ഞാനും ശ്രീമാന്‍ സുജിത് ആര്യയും നെയ്യാറ്റിന്‍കര കുഴിപ്പള്ളം ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നും  237 ഫലവൃക്ഷതൈകള്‍ വാങ്ങിയ്ക്കുകയും 222 തൈകളും 40 കിലോ ചാണകപൊടിയും, ചകിരിചോറും (രണ്ടു വലിയ പായ്ക്കറ്റ്) പ്രഥമഘട്ട വളമായി ബി.എസ്.എന്‍.എല്‍ കൈമനം ട്രൈനിങ് സെന്റെറില്‍ യോഗി അജിത്തിനെ നടുവാനുള്ള നടത്തിപ്പിനായി കൈമാറി.

പക്ഷെ പദ്ധതി ഞാൻ വിചാരിച്ചതുപോലെ എളുപ്പമായില്ല.  കാരണം പദ്ധതി നടപ്പിലാക്കേണ്ട സ്ഥലത്തെ ഉദ്ധ്യോഗസ്ഥരുടെ ഇടയിൽ സ്പർദ്ധ ഉണ്ടായി പോയി....

 മഴയ്ക്ക് മുൻന്പേ  വാങ്ങി വച്ച വൃക്ഷതൈകൾ  അശ്രദ്ധമുലം വെള്ളം നനയ്ക്കാതെ നശിക്കുമെന്ന അവസ്ഥയുണ്ടായി...  


എറ്റെടുക്കപ്പെട്ട ജോലി അത്ര ചെറുതല്ല എന്നത് എന്നെയും എന്നെ തൈകൾ നടുന്നതിനായി സഹായിക്കുന്ന സുജിത്ത് ആര്യയ്ക്കും നന്നായി ബോദ്ധ്യപ്പെട്ടു. 

 വലിയ കർമം ചെയ്യുവാൻ മികച്ച അവസരം ലഭ്യമാകാനും ആയതിലേയ്ക്കായി കർമശേഷിയും ജ്ഞാന ശക്തിയും തരുന്നതിനായി പരമ പിതാവായ പരമേശ്വരനോടുള്ള ഞങ്ങളുടെ പ്രാർഥനയുടെ ഫലം വളരെ വേഗം വന്നു ചേർക്കപ്പെട്ടപ്പോൾ താങ്ങുവാനുള്ള കഴിവില്ലാതെ ഞങ്ങൾ കുഴങ്ങി.  

നിർഭാഗ്യവശാൽ എന്നെ ഇതിലേയ്ക്ക് തള്ളിവിട്ട മധുമോഹൻ സാറിന് അദ്ദേഹത്തിൻ്റെ വ്യക്തിപരവും കുടംബപരവുമായ തിരക്കുകളാൽ തത്സമയങ്ങളിൽ ഞാനാഗ്രഹിച്ച തോതിൽ ഞങ്ങൾക്ക് വേണ്ട സഹായസഹകരണങ്ങൾ  നൽകാനാകാതെപോയിയെന്നത് എന്നിൽ ചെറുതല്ലാത്ത രീതിയിൽ ദുഃഖം ജനിപ്പിക്കുകയുണ്ടായി.

പക്ഷെ 19,000 രൂപ നൽകി സഹായിച്ച അരവിന്ദ് മോഹൻദാസ് സാറിനെയും 6,000 രൂപ നൽകി സഹായിച്ച അനിൽ ആര്യയെയും മുന്നിൽ എനിയ്ക്ക് മനഃസാക്ഷികുത്തോടു കൂടി നിൽക്കേണ്ട അവസ്ഥയെ കുറിച്ച് ഒാർത്ത് ശരിക്കും എൻ്റെ ഉറക്കം നഷ്ടപ്പെട്ടു..


ജൂൺ ഒന്നാം തീയതി മുതൽ ഇടവപാതി വരും, മഴപെയ്തു തുടങ്ങിയാൽ പദ്ധതി വിജയകരമാകില്ല,  മഴയ്ക്ക് മുന്നേ തൈകൾ വച്ച് പൂർത്തിയാക്കുവാൻ യുദ്ധസമാനമായ പ്രവർത്തനം വേണ്ടിവന്നു.   ചില തെറ്റിധാരണയുടെ ഭാഗമായി  RTTC യിലെ ലീന മാഡത്തിൻ്റെ പരിപൂർണ സാഹയം ലഭ്യമായില്ല. പക്ഷെ ആ വല്ല്യമനസ്സുള്ള സ്ത്രീ മികച്ച സഹായസഹകരണങ്ങളുമായി എത്തി പദ്ധതിയെ ഊർജ്ജപ്പെടുത്തി.

ഫോറസ്റ്റ് റൈഞ്ചർ ആയ ഉദയകുമാരൻ നായർ സാറിൻ്റെ സഹായവും ഈശ്വരൻ എത്തിച്ചു നൽകി.  

ശാസ്ത്രീയമായി തൈകൾ നടുന്നതിന് ഒന്നരയടി നീളവും വീതിയും വേണ്ടിയുള്ളതിനാലും അപ്രകാരം തന്നെ തൈകൾ നടുമെന്ന എൻ്റെ വാശിയും കുഴികുഴിക്കാൻ ബംഗാളികളെ വിളിക്കേണ്ടിവന്നു. ദിവസവും 700 രൂപ മുതൽ 800 വരെ ദിവസ വേതനം കൊടുത്തു. 

ശാസ്ത്രീയമായി ഒരു ബംഗാളി ഒരു ദിവസം 8 കുഴിയിൽ കൂടുതൽ കുഴിക്കില്ല എന്ന് ബോദ്ധ്യപ്പെട്ടു.  കണക്കുനേക്കിയപ്പോൾ കുഴി ഒന്നിന് 80 രൂപ വേണ്ടിവരുന്നു.  ആകെ കുഴിക്കേണ്ടത് 222 കുഴികൾ 17760 രൂപ കുഴികൊണ്ടുപോകും എന്നായി അവസ്ഥ. 

ഒടുവിൽ ചെറിയ മരങ്ങൾക്ക് വേണ്ടിയുള്ള കുഴികൾക്ക് ശാസ്ത്രീയമായി അല്പം  വെള്ളം ചേർക്കാം എന്ന് ബംഗാളി അഭിപ്രായപ്പെട്ടു. കാരണം സുജിത്ത് ആര്യ ടാർഗറ്റ് കൊടുത്ത് കുഴി കുഴിപ്പിച്ച്  ആ കുഴിയിൽ തങ്ങളെ മൂടിയേയ്ക്കും എന്ന് ആ പാപം ബംഗാളികൾക്ക് തോന്നിയതിൽ ആർക്കും കുറ്റം പറയാൻ ആവില്ല. 

ചിലവ് കുറയ്ക്കാനായി സൂജിത്തിൻ്റെ വണ്ടിയ്ക്ക് പെട്രോളും, അദ്ദേഹത്തിന് ഉച്ചഭക്ഷണവും കൊടുക്കാതിരിക്കേണ്ടിവരും, ആ വലിയ പാപത്തിൽ നിന്നും രക്ഷ നേടുവാനായി ഞാൻ കിണഞ്ഞു പരിശ്രമിച്ചു.

Sujith Arya
തൈകൾ നട്ടതിന് ശേഷം ചാണകം വളമായി ഇടണം. ആദ്യം വാങ്ങിയ ചാണകം സഹായിക്കാനായി വന്ന കുറച്ച് ട്രെയിനീസ് സാഹായിച്ചത് ശാസ്ത്രീയമായി അല്ലാത്തതിനാൽ ചാണകം കുറച്ച് നഷ്ടമായി പോയി......  മറ്റുള്ളവരെ എന്തെങ്കിലും കുറ്റം പറയാതിരിക്കുന്നത് മലയാളിക്ക് ചേരാത്ത സ്വഭാവമണല്ലോ.....  എന്തായാലും മുന്ന് നാല് കുഴികൾ അശാസ്ത്രീയമായി ട്രെയിനീസ് എടുത്തു നൽകി ഈ അവസരത്തിൽ അവരോട് ആത്മാർഥമായി നന്ദി പറയുന്നു.


Manoj Arya
പിന്നെ തൈകകൾ നടുന്നതിനും മറ്റു സഹായത്തിനുമായി മനോജ് ആര്യയേയും അദ്ദേഹത്തിൻ്റെ അഞ്ചുവയസ്സുള്ള മകൻ സത്യജിത്ത് ആര്യയും  ഈ പ്രോജക്ടിലേയ്ക്ക് വിളിച്ചുവരുത്തി. അന്നേ ദിവസത്തെ പെട്രോൾ ചിലവും ചായകുടിയും മനോജിനാൽ വഹിക്കപ്പെട്ടു. 





Manoj Arya and His son Sathya Jith Arya

കൂടാതെ എൻ്റെ മകൻ ഋഷി ദേവ് ആര്യ (അഭിനിഷ്) വളരെ വലിയ സഹായസഹകരണങ്ങൾ ഞങ്ങൾക്കായി ചെയ്തു തന്നു.  ഒരു പത്ത് വയസ്സുകരൻ്റെയും അഞ്ചുവയസ്സുകാരൻ്റെയും (സത്യജിത്ത്)  സേവനത്തനുമുന്നിൽ ഞങ്ങൾക്ക് തലകുനിച്ചു നിൽക്കേണ്ടിവന്നു. മുതിർന്നവരായ ഞങ്ങളുടെ കുട്ടികാലത്ത് ഇപ്രകാരം വലിയ കർമങ്ങൾ ചെയ്യുവാൻ ഭാഗ്യമില്ലാത്തവരായിപോയി.

Rishi Dev Arya

Rishi Dev Arya






















ഈശ്വരകൃപയാൽ ദിവസങ്ങൾക്കകം BSNL RTTC Training Center ലെ ഭൂരിപക്ഷം ഉദ്ധ്യോഗസ്ഥരും ആരണ്യകം പ്രാജക്ട് ഏറ്റെടുക്കുകയുണ്ടായി. 

Rishi Dev Arya with  Sathyajith Arya


കൂടാതെ സർക്കാർ നിർദ്ദേശത്താൽ പരിസ്ഥിതി ദിനത്തിൽ കൂടുതൽ വൃക്ഷതൈകൾ നടുകയുണ്ടായി, ആയതിലേയ്ക്ക് ആവശ്യമായ സഹായം ലീനാ മാഡത്തിൻ്റെ അഭ്യർഥനയിൽ ആര്യണ്യകത്തിനുവേണ്ടി സുജിത്ത് ആര്യ നെയ്യാറ്റിൻകരയിലെ കുഴിപ്പള്ളത്ത് പോയി ആവശ്യമായ തൈകൾ എടുത്തു നൽകി.

ഞങ്ങൾക്ക് ആവശ്യമായ കുഴികൾ എടുത്തു നൽകിയ ബംഗാളിയായ കിഷേറിന് നന്ദിപറഞ്ഞു കൊണ്ട് നിറുത്തുന്നു.


















Comments

  1. All the best for this great effort. You have done the impossible, let us pray that a good proportion of these saplings make it through the years.

    It is easy to talk about planting trees...but nobody ever bothers to take a ½m by ½m pit for planting one.

    ReplyDelete
    Replies
    1. Brother, thanks for your comments.... ഒരു മരം വയ്ക്കുന്നതിൽ മാത്രമല്ല, അത് വളർന്ന് വരുന്നതുവരെയുള്ള പരിപാലനം കൂടി ചെയ്താൽ മാത്രമേ, മികച്ച കർമം ആകുകയുള്ളൂ.... ആയതിനാൽ ആണ് ശാസ്ത്രീയമായി തന്നെ തൈ നടണമെന്ന തീരുമാനം എടുത്തത്.

      Delete

Post a Comment