തനിമ
- നാടൻ പശുവിൻ പാൽ
തിരുവനന്തപുരത്ത്
മണ്ണന്തലയ്ക്കടുത്ത് കേരളാദിത്യപുരം ഗ്രാമത്തില്‍ തനിമ ഒര്‍ഗാനിക് ദേശി കൗഫാം (Thanima Organic Desi Cow Farm) ഗുജറാത്തിന്‍റെയും രാജസ്ഥാന്‍റെയും തനിനാടൻ ബ്രീഡായ കാങ്ക്രേജ് പശുവിൻ പാൽ
(ഏ-2 മില്‍ക്ക്) ഉത്പാദനം 2018 മേയ്മാസത്തോടെ
ആരംഭിക്കുന്നു. ഞങ്ങളുടെ പുതിയ സംരംഭത്തിന്റെ ആവശ്യകതയും മേന്മയും ഒന്നു
പരിചയപ്പെടുത്തട്ടെ.
ഏ-2
ഓർഗാനിക് പാൽ – ലഭ്യതയ്ക്കുള്ള പ്രയാസം
എവിടെയും നാടൻപശുവിനു പൊതുവെ
പാലു വളരെ കുറവാണ്. കൂടാതെ, അതിന്‍റെ കുട്ടിയ്ക്ക് ആവശ്യമായ പാലു നല്‍കിയതിനുശേഷം
എത്ര അവശേഷിക്കുന്നുവോ അത്രയും മാത്രമേ വിതരണത്തിനായി ലഭ്യമാക്കുകയുള്ളൂ. അമിതമായ
കീടനാശിനിപ്രയോഗത്താൽ ഉത്പാദിപ്പിക്കപ്പെട്ട അരിയുടെ കഞ്ഞിവെള്ളം (കാടി), വാഴയുടെ
കൂമ്പ് ഒടിച്ചതിനുശേഷം കുല വലുതാക്കാൻ വേണ്ടി രാസവളം കെട്ടിവയ്ക്കപ്പെട്ട്
ഉണ്ടാക്കിയ വാഴക്കുലയുടെ കാളമുണ്ടം, രാസവളത്താല്‍ വിളയിച്ച
കുതിരപ്പുല്ല് തുടങ്ങിയവ നാടൻപശുവിനു തീറ്റ നല്‍കിക്കൊണ്ട് പരിശുദ്ധമായ (ഓര്‍ഗാനിക്)
പാല്‍ ഉത്പാദിപ്പിക്കുവാൻ കഴിയില്ല. നാടൻ പശു പരിപാലനം
ഏറെ കരുതൽ വേണ്ടതും ചിലവേറിയതുമാണ് എന്നർഥം. (കൂടുതൽ അറിയണമെന്നുള്ളവർ: യൂടൂബിലും ഗൂഗിളിലും ഏ-2, ഏ-1 പാലുകളുടെ വ്യത്യാസം, ഏ-2 പാലിന്‍റെ ഗുണങ്ങൾ, ഏ-1 പാലിന്‍റെ ദോഷങ്ങൾ, കൊഴുപ്പു നീക്കം ചെയ്തതും അല്ലാത്തതുമായ പാലിന്‍റെ വില – എന്നീ കാര്യങ്ങൾ ഒന്നു
പരതി മനസ്സിലാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.)
ഏ-2 (A2 Milk)ഓർഗാനിക് പാൽ – തനിമ
കേരളത്തിലെ കാലാവസ്ഥയിലും
നാടൻപശുക്കൾ മിക്കവയും പാലു കുറവാണു നല്‍കുന്നത്. എങ്കിലും, പാലു കൂടുതല്‍ ലഭിക്കാൻ
കൃത്രിമമായ ഒരു മാര്‍ഗവും സ്വീകരിക്കുവാന്‍ ഞങ്ങൾ തയ്യാറല്ല. കൂടാതെ
ഓര്‍ഗാനിക് കൃഷിയിടങ്ങളിൽനിന്നും ലഭ്യമായ തീറ്റകൾ മാത്രമേ പശുവിനു നല്കൂ.
അല്ലാത്തപക്ഷം, വയലുകളിലെ കളകൾ, വൈക്കോല്‍, ശുദ്ധമായ ജലം ഇവ മാത്രം നല്കും.
സൂര്യന്‍ ഉദിച്ചു നില്‍ക്കുമ്പോൾ
നാടൻപശുവിനെ കറക്കുകയില്ല, ഉദയത്തിന് ഒരു മണിക്കൂർ
മുമ്പെയും വൈകുന്നേരം അസ്തമിച്ചു കഴിഞ്ഞുമായിരിക്കും കറവ.
കൊഴുപ്പ് നീക്കം
ചെയ്യാത്ത നാടൻ ഫാം-ഫ്രഷ് പശുവിൻ പാൽ കറന്ന് രണ്ടു മണിക്കൂറിനുള്ളിൽ എത്തിച്ചു നല്‍കേണ്ടിയിരിക്കുന്നു.
കഴിയാത്ത പക്ഷം പാല്‍ കാച്ചി വിതരണം ചെയ്യേണ്ടിവരും. കാച്ചിയ
പാൽ രണ്ടുദിവസം വരെ ഉപയോഗയോഗ്യമായിരിക്കും.
നാടൻ പശു പ്രസവശേഷം
നാലുമാസക്കാലത്തേയ്ക്ക് കൃത്യമായി പാൽ നല്‍കും അതിനു ശേഷം കറവ കുറഞ്ഞു കുറഞ്ഞ്
വറ്റിപോകും.
നിര്‍ഭാഗ്യവശാൽ, പ്രസവത്തോടെ കന്നു മരണപ്പെട്ടാൽ കറവ
പൊടുന്നനെ നിലയ്ക്കും. ഉത്പാദനം കുറവായതിനാലും മികച്ച പാൽ വിതരണം ചെയ്യുന്നതിന്
പ്രതിജ്ഞാബദ്ധമായതിനാലും ആദ്യഘട്ടത്തിൽ വളരെ കുറച്ചു പാലു മാത്രമേ വിതരണം ചെയ്യുവാൻ
സാധിക്കുകയുള്ളൂ. ആയതിനാൽ പ്രത്യേക ആവശ്യക്കാരെ നേരത്തേ കണ്ടെത്തി അവര്‍ക്കു
മാത്രമേ പാലു വിതരണം ചെയ്യൂ. കറവ വറ്റിയ പശുക്കളെയും കാളക്കുട്ടികളെയും
സംരക്ഷിക്കേണ്ടതിനാല്‍ ആയതിലേയ്ക്കുള്ള ചിലവും കണ്ടെത്തേണ്ടിയിരിക്കുന്നു.
400,
500, മില്ലി ലിറ്റര്‍ കുപ്പികളിലാണ് വിതരണം ചെയ്യപ്പെടുക. 400 മില്ലിയ്ക്ക് (രണ്ട് ഗ്ലാസ്സ്) 80 രൂപ, അര ലിറ്റർ 100 രൂപ, ഒരു
ലിറ്റർ 200 രൂപ എന്ന നിരക്കിൽ വില
നിശ്ചയിച്ചിരിക്കുന്നു.
ശരീരത്തിനു പുറമെ ഉപയോഗിക്കുന്ന
വസ്ത്രങ്ങൾ, പെര്‍ഫ്യൂം,
വാച്ച്, മൊബൈൽ, ഷൂസ് എന്നിവ അന്താരാഷ്ട്രബ്രാൻഡിന്‍റെതാകണമെന്ന് ശഠിക്കുന്ന നാം ശരീരത്തിന്‍റെ
ആരോഗ്യത്തിനു വേണ്ടുന്ന ഭക്ഷണത്തിൽ ഏറ്റവും ഗുണനിലവാരം കുറഞ്ഞതും ദോഷകരവും ആയ
വസ്തുക്കൾ ഉപയോഗിക്കുന്നു.
ഓര്‍ഗാനിക് കാലിത്തീറ്റ നൽകുക എന്നത് വലിയ വെല്ലുവിളയാണ് എന്നത് താഴ്മയായി ബോദ്ധ്യപ്പെടുത്തട്ടേ...... ലഭ്യമായ മികച്ച ധാന്യങ്ങൾ വാങ്ങി ഞങ്ങൾ തന്നെ രൂപപ്പെടുത്തുന്ന തീറ്റയാണ് തനിമയിലെ പശുക്കൾ കഴിക്കുന്നത്. ഫാമിലെ ചാണകവും ഗോമൂത്രവും മാത്രം ഉപയോഗിച്ച് പുൽകൃഷി തിുടങ്ങുന്നുണ്ട്, വൈക്കോൽ ഒാർഗാനിക് പാടശേഖരങ്ങളിൽ നിന്നു ലഭ്യമാക്കന്നതിനു വേണ്ടി ശ്രമം തുടങ്ങി...
ഞങ്ങളുടെ പാൽ ഉപയോഗിച്ച് നന്നായി
നിരീക്ഷിച്ച് ബോദ്ധ്യപ്പെട്ടുകൊള്ളുവാൻ താഴ്മയായി അഭ്യര്‍ഥിക്കുന്നു.
നല്ല ആരോഗ്യത്തെ
ലാക്കാക്കി പുറത്തു വരുന്ന പുതിയ ബ്രാൻഡ് ആയ തനിമ പാൽ ഉപയോഗിക്കുവാൻ
തീരുമാനിക്കുക. പശു പരിപാലനത്തിലും പാലുല്പാദനത്തിലും നമുക്കൊരുമിച്ച് തനിമയുടെ
പുതുവഴി തേടാം. നേരില്‍ ബോദ്ധ്യപ്പെടുവാൻ ആഗ്രഹമുള്ള ഏവരെയും ഞങ്ങൾ സന്തോഷത്തോടെ
ക്ഷണിക്കുന്നു. താങ്കളെ ഞങ്ങളുടെ തിരഞ്ഞടുക്കപ്പെട്ട സഹകാരിയാകുന്നതിലേയ്ക്ക്
ക്ഷണിയ്ക്കുന്നു.
തനിമയോടെ എന്നും നിങ്ങളോടൊപ്പം.
(94 00 000 600)

Comments
Post a Comment