പേരാൽ നട്ടുനന സംരക്ഷണം - ആരണ്യകം

ഇന്ന് ഒരു മികച്ച കർമദിനമായിരുന്നു. അരവിന്ദ് മോഹൻദാസ് സാറും പ്രസാദ് കുമാർ ചേട്ടനും ഞാനും കൂടി വൈകുന്നേരം ചായകുടിച്ചു കൊണ്ടിരുന്ന നേരം ആരണ്യകം പ്രോജക്റ്റ്മായി സംബദ്ധിച്ച് സംസാരം ഉണ്ടായി. പ്രാസാദ് ചേട്ടൻ ഞങ്ങളുടെ മരം വച്ചു പിടിപ്പിക്കുന്ന കഥകൾ കേട്ട് ഹർഷമുണ്ടായി ഉടൻ ഈശ്വര പ്രരണയാൽ പൊടുന്നനെ ഒരു പദ്ധതി ഉദിച്ചു.

ബി.എസ്.എൻ.എൽ സർക്കിൾ ഓഫീസിൻ്റെ മട്ട്പ്പാവിൽ മുളച്ചു നിൽക്കുന്ന പേരാലുകളെ മാറ്റി ഉചിതമായ സ്ഥലത്ത് നടുവാൻ. പേരാലുകളെ കണ്ടെത്തി പറിച്ചെടുത്തു, ഒന്നല്ല മൂന്നെണം കിട്ടി. (സഹായത്തിന് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ശ്രീമാൻ രാമംദാസിന് നന്ദി)

പിന്നെ എവിടെ നടുമെന്നായി ചിന്ത!!!
നമുക്ക് തിരുവനന്തപുരം ബി.ജെ.പി. ജില്ലാ കാര്യാലയത്തിൽ നടാമെന്ന്പ്രസാദ് ചേട്ടൻ പറഞ്ഞു. പിന്നെ കർമോത്സാഹകരായി ഉടൻ മൺവെട്ടിയുമായി ബി.ജെ.പി. ജില്ലാ കാര്യാലയത്തിലേയ്ക്ക് പാഞ്ഞു....

കുറച്ച് കഷ്ടപ്പെട്ട് ശാഖ നടക്കുന്ന സംഘസ്ഥാനിൻ്റെ രണ്ടുവശത്തും രണ്ടെണ്ണം നട്ടു.
ഒരു പേരാൽ തിരുവനന്തപുരം ബി.ജെ.പി. ജില്ലാ കാര്യാലയത്തിൻ്റെ മുൻവശത്ത് നട്ടു. പ്രസാദ് ചേട്ടൻ്റെ ഉത്സാഹം എന്നെ വല്ലാതെ ഹർഷത്തിലാഴ്ത്തി.
തിരുവനന്തപുരം ബി.ജെ.പി. ജില്ലാ പ്രസിണ്ടൻ്റെ് ശ്രീമാൻ വി.വി. രാജേഷ് ഈ മരം നട്ട് ഞങ്ങളെ അനുഗ്രഹിച്ചു.
പരം പിതാവായ ശ്രീ പരമേശ്വരനോട് പ്രാർഥിക്കുന്നു ഞങ്ങൾക്ക് ഈ ജന്മത്തിൽ കുറഞ്ഞത് ആയിരം അരയാൽ മരങ്ങൾ വച്ചു പിടിപ്പിക്കുവാൻ കഴിയുമാറാകട്ടേ...
ശ്രീമാൻ വി.വി. രാജേഷ് ജിയോട് നന്ദി പറഞ്ഞു കൊണ്ട് ഞങ്ങൾ സന്തോഷത്തോടെ പിരിഞ്ഞു. (അഭിലാഷ് ആര്യ)

Comments